24.1 C
Kottayam
Friday, June 5, 2026

ഗുസ്തി താരങ്ങളുടെ ലക്ഷ്യം താനല്ല, ബി.ജെ.പിയാണ്; പാർട്ടി പറഞ്ഞാൽ രാജിക്ക് തയ്യാർ:ബ്രിജ് ഭൂഷൺ

Must read

ന്യൂഡല്‍ഹി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ എം.പി. സ്ഥാനം രാജിവെക്കാമെന്ന് ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡന പരാതിയുയര്‍ത്തിയ റെസ്ലിംങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീന്‍ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാര്‍ട്ടിയാണ് അവരുടെ ലക്ഷ്യമെന്നും ബ്രിജ് ഭൂഷണ്‍ വാര്‍ത്താ ഏജന്‍സിയായ എ.എല്‍.ഐയോട് പറഞ്ഞു.

തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങിലുള്ളവരും ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്തവരും കര്‍ഷക സമരത്തിലുണ്ടായിരുന്നവരും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലുണ്ട്. അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. അവരുടെ ലക്ഷ്യം ഹരിയാനയേയും ഉത്തര്‍പ്രദേശിനേയും വിഭജിക്കുകയാണെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോ, ആഭ്യന്തരമന്ത്രി അമിത് ഷായോ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയോ നിര്‍ദേശിച്ചാല്‍ താന്‍ ആ സമയം രാജിവെക്കാമെന്ന് ബ്രിജ് ഭൂഷണ്‍ എ.ബി.പി. ന്യൂസിനോട് പറഞ്ഞു.

തനിക്കെതിരായ ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടില്ല. താന്‍ ആറു തവണ എം.പിയായിട്ടുണ്ട്. ഭാര്യ എം.പിയായിരുന്നു, മകന്‍ എം.എല്‍എയാണ്. നരേന്ദ്രമോദി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ താന്‍ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week