24.6 C
Kottayam
Friday, June 5, 2026

വിവാദ ലിപ് ലോക്കിന് കാരണമിതാണ്‌!തുറന്നു പറഞ്ഞ് നടി നന്ദിത ശ്വേത

Must read

ചെന്നൈ:തെലുങ്ക്, തമിഴ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധനേടിയ നടിയാണ് നന്ദിത ശ്വേത. 2011 മുതൽ സിനിമയിൽ സജീവമാണ് താരം. കന്നഡ സിനിമയിൽ നിന്ന് അരങ്ങേറ്റം കുറിച്ച നന്ദിത പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിച്ചു. 2016ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം എക്കടിക്കി പൊതാവ് ചിന്നവട സിനിമയിലൂടെയാണ് താരം തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധനേടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിലും റിയാലിറ്റി ഷോകളിൽ ജഡ്ജായുമെല്ലാം നന്ദിത തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരമാണ് നന്ദിത. ഗ്ലാമറസ് വേഷത്തിലടക്കം നന്ദിത പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ജൂലൈ 20 ന് റിലീസ് ചെയ്യുന്ന തന്റെ പുതിയ ചിത്രം ഹിഡിംബയുടെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. ഹിഡിംബയിൽ തെലുങ്കിലെ യുവതാരം അശ്വിൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

nandita swetha

ഇരുവരും പോലീസ് ഓഫീസർമാരായാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളുമൊക്കെ ഇതിനകം ചർച്ചയായിട്ടുണ്ട്. അതിനിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കുറച്ചു കാലമായി താൻ പോരാടിക്കൊണ്ടിരിക്കുന്ന അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നന്ദിത ശ്വേത.

സിനിമയിലെ പോലീസ് വേഷത്തിനായി ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചതിനെ കുറിച്ച് പറയുന്നതിനിടെയാണ് തന്റെ രോഗത്തെ കുറിച്ചും നടി മനസുതുറന്നത്‌. ശരീരഭാരം കുറയ്ക്കാൻ പാടുപെട്ടെന്ന് നന്ദിത പറഞ്ഞു. ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയാണ് തനിക്കെന്നും കുറച്ചു കാലങ്ങളായി ഈ അസുഖം കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും നടി വ്യക്തമാക്കി. അസുഖം മൂലം പേശി വേദനയടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനായി ഒരു ഭക്ഷണക്രമം പിന്തുടരുന്നത് വളരെ ബുദ്ധിമുട്ടാണ് നന്ദിത പറഞ്ഞു.

- Advertisement -

വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് നന്ദിതയെ ബാധിച്ചിരിക്കുന്ന ഫൈബ്രോമയാള്‍ജിയ. സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാൻ കഴിയാതാവുക, മാനസികനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കഴിഞ്ഞ ദിവസം നടി വീണ നായരും ഫൈബ്രോമയാള്‍ജിയ മൂലം ചികിത്സയിലാണെന്ന് ആരാധകരെ അറിയിച്ചിരുന്നു.

- Advertisement -
nandita swetha

അതേസമയം ഹിഡിംബയിലെ നായകനുമായുള്ള നന്ദിത ശ്വേതയുടെ ലിപ് ലോക്ക് രംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു. അതേക്കുറിച്ചും നടി അഭിമുഖത്തിൽ വിശദീകരിച്ചു. പൊതുവെ റൊമാന്റിക് രംഗങ്ങളിൽ നിന്നും ലിപ് ലോക്ക് ചുംബനങ്ങളിൽ നിന്നും താൻ വിട്ടു നിൽക്കാറാണ് പതിവ്. എന്നാൽ ഇത്തവണ കഥ ആവശ്യപ്പെടുന്നതിനാൽ ചുംബനരംഗത്തിൽ അഭിനയിക്കേണ്ടി വന്നു എന്ന് നന്ദിത പറയുന്നു.

ആദ്യം ഈ രംഗമുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ട്രെയിലറിൽ തന്നെ നന്ദിതയും അശ്വിനും തമ്മിലുള്ള ലിപ് ലോക്ക് രംഗം കാണിച്ചിരുന്നു. ഹിഡിംബയ്ക്ക് പുറമെ ഇടം പൊരുൾ ഏവൽ, മൈ നെയിം ഈസ് കിരാതകം, മംഗളവാരം, വാനങ്ങമുടി തുടങ്ങി തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകൾ നന്ദിതയുടേതായി അണിയറയിൽ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week