31.1 C
Kottayam
Thursday, May 2, 2024

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ മലയാളി യുവതി മോചിതയായി

Must read

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത ഇസ്രായേല്‍ അഫിലിയേറ്റഡ് കണ്ടെയ്നര്‍ കപ്പലിലുണ്ടായിരുന്ന മലയാളി യുവതി മോചിതയായി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫാ (21)ണ് തിരിച്ചെത്തിയത്. ഇവര്‍ സുരക്ഷിതമായി തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 13-നായിരുന്നു കപ്പല്‍ പിടിച്ചെടുത്തത്.

ഇറാന്‍ സര്‍ക്കാരിന്റെയും ടെഹ്റാനിലെ ഇന്ത്യന്‍ മിഷന്‍ അധികൃതരുടേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസ്സ ജോസഫ് തിരിച്ചെത്തിയത്. കണ്ടെയ്നര്‍ കപ്പലമായ എം.എസ്.സി ഏരീസിലെ സെയിലറായ ആന്‍ ടെസ്സ, കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.

മറ്റ് 16 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും കപ്പല്‍ ജീവനക്കാര്‍ സൂരക്ഷിതമായിരിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. 17 ഇന്ത്യാക്കാരുള്‍പ്പെടെ 25 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week