30.6 C
Kottayam
Thursday, May 2, 2024

‘ഞാൻ ഇംപാക്ട് പ്ലെയർ നിയമത്തിന്റെ ആരാധകനല്ല’; രോഹിത് ശർമ്മ

Must read

മുംബൈ: കഴിഞ്ഞ സീസൺ ഐപിഎല്ലിൽ മുതൽ ആരംഭിച്ച നിയമമാണ് ഇംപാക്ട് പ്ലെയർ സംവിധാനം. ഇതുപ്രകാരം ഒരു ടീമിൽ 12-ാമതൊരു താരം കൂടി കളിക്കാൻ കഴിയും. പക്ഷേ ഇതിന് പകരമായി ടീമിൽ കളിച്ചുകൊണ്ടിരുന്ന ഒരു താരത്തെ പുറത്തിരുത്തും. എന്നാൽ ഈ നിയമത്തോട് തനിക്ക് അത്ര വലിയ ഇഷ്ടമൊന്നും ഇല്ലെന്ന് വ്യക്തമാക്കുകയാണ് രോഹിത് ശർമ്മ.

ഓൾ റൗണ്ടേഴ്സിന്റെ പ്രാധാന്യം കുറയ്ക്കുന്ന നിയമാണിത്. ശിവം ദൂബെയ്ക്കും വാഷിം​ഗ്ടൺ സുന്ദറിനും അവസരം ലഭിക്കുന്നില്ല. ക്രിക്കറ്റ് 12 താരങ്ങളുടേതല്ല 11 താരങ്ങളുടെ ​വിനോദമാണ്. ഈ നിയമം കൊണ്ട് എന്ത് ​ഗുണമുണ്ടെന്ന് എനിക്ക് അറിയില്ല. ക്രിക്കറ്റ് കാണുന്ന ആളുകൾക്ക് ക്രിക്കറ്റ് രസകരമാകാൻ ഈ നിയമം ​ഗുണം ചെയ്തേക്കുമെന്നും മുംബൈ ഇന്ത്യൻസ് മുൻ നായകൻ പറഞ്ഞു.

തന്റെ ടീം നന്നായി ബാറ്റ് ചെയ്താൽ ഇംപാക്ട് പ്ലെയറായി ഒരു ബൗളറെ ഉപയോ​ഗിക്കാം. അതുകൊണ്ട് ആറോ ഏഴോ ബൗളർമാർ ഒരു ടീമിലേക്ക് എത്തും. ഒരു അധിക ബാറ്ററെ ഈ നിയമം കൊണ്ട് പലപ്പോഴും ആവശ്യം വരാറില്ല. കാരണം മിക്ക ടീമുകളും ഇപ്പോൾ നന്നായി ബാറ്റ് ചെയ്യുന്നു. ഏഴ്, എട്ട് നമ്പറുകളിൽ ഒരു ബാറ്ററെ എടുക്കേണ്ട ആവശ്യമില്ലെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week