29.4 C
Kottayam
Friday, June 5, 2026

ബിവറേജസ് വെയർഹൗസിൽ മോഷണം:മുഖ്യപ്രതി പിടിയിൽ

Must read

തിരുവനന്തപുരം: ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിൽ മോഷണം നടന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കവലയൂർ സ്വദേശി രജിത് ആണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ ഇനി എട്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 128 കെയ്സ് മദ്യമാണ് ഇവിടെ നിന്നും മോഷണം പോയത്.

ലോക്ഡൗണിൽ ആറ്റിങ്ങലും വർക്കലയിലും അനധികൃത മദ്യ വിൽപന വ്യാപകമാണെന്ന് എക്സൈസിന് വിവരം കിട്ടിയിരുന്നു. കഴിഞ്ഞ ആഴ്ച വർക്കലയിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടികൂടിയിരുന്നു. ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. കണ്ടെടുത്ത മദ്യത്തിൽ എക്സൈസിന്റെ പരിശോധന മുദ്രയുണ്ടായിരുന്നില്ല.

പിന്നാലെയാണ് ബിവറേജസ് കോർപറേഷന്റെ ആറ്റിങ്ങൽ വെയർഹൗസിലേക്ക് അന്വേഷണമെത്തിയത്. സിസിടിവി പരിശോധനയിൽ നാല് ദിവസമെടുത്താണ് 128 കെയ്സ് മദ്യം കടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സംഘത്തിൽ ഒന്നിലേറെ പേരുണ്ടെന്നും ആറ്റിങ്ങ‌ൽ പൊലീസ് അറിയിച്ചു. വെയർ ഹൗസിന്റെ പിന്നിലെ ഷീറ്റിളക്കിയാണ് മോഷ്ടക്കൾ അകത്തു കയറിയതെന്നാണ് നിഗമനം. കാലപ്പഴക്കത്തിൽ വെയർഹൗസിന്റെ ജനലുകളും അടച്ചുറപ്പില്ലാത്ത സ്ഥിതിയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week