ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ ഷൂട്ടിങ്ങിനിടെ നിമിഷ കഴുകിയിട്ടുണ്ട്; ജിയോ ബേബി
സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകയായിക്കൊണ്ടിരിക്കുന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിമിഷ സജയന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമാ ചിത്രീകരണത്തിനിടയിലെ അനുഭവം തുറന്നുപറയുകയാണ് സംവിധായകന്‍ ജിയോ ബേബി. ചിത്രീകരണ സമയത്ത് നിമിഷ പണിയെടുത്ത സംഭവത്തെക്കുറിച്ചാണ് ജിയോ ബേബി പറയുന്നത്. ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ ഷൂട്ടിങ്ങിനിടെ നിമിഷ കഴുകിയിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.
ചെയ്തുനോക്കുമ്പോള്‍ മാത്രമേ ഓരോ ജോലിക്കും വേണ്ടിവരുന്ന കായികമായ അധ്വാനം നാം തിരിച്ചറിയുകയുള്ളൂവെന്നും കാണുന്നവര്‍ക്ക് ഓ ഇതൊക്കെയെന്ത് എന്ന് തോന്നാമെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിയോ ബേബി പറഞ്ഞു.
ചിത്രത്തിലെ നായികക്ക് ഒരു കൂട്ടി കൂടി വേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന് അത്രയൊന്നും പ്രേക്ഷകര്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നാണ് ജിയോ ബേബി പറഞ്ഞത്. ‘കഥാപാത്രത്തിന്റെ ദുരിതത്തിന്റെ ഭീകരത അത്രയും വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തോന്നിയിരുന്നു. നായികയെ ഏറ്റവും കൂളായ സാഹചര്യത്തില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുകയാണ് ഞാന്‍ ചെയ്തത്, ജിയോ ബേബി പറഞ്ഞു.