പ്രായം വെറും നമ്പര്‍ മാത്രം, കാമുകന് 14 വയസ് കൂടുതല്‍; മുഗ്ധയുടെ വെളിപ്പെടുത്തലില്‍ കൈയ്യടിച്ച് ആരാധകര്‍
ബോളിവുഡ് നടിയും മോഡലുമായ മുഗ്ധ ഗോഡ്സെയും നടന്‍ രാഹുല്‍ ദേവും കഴിഞ്ഞ എഴ് വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരുടേയും പ്രണയം വാര്‍ത്തകളില്‍ നിറയുന്നത് പ്രായവ്യത്യാസത്തിന്റെ പേരിലാണ്. മുഗ്ധയേക്കാള്‍ 14 വയസ് കൂടുതലാണ് രാഹുലിന്. ഇപ്പോള്‍ ആദ്യമായി പ്രായവ്യത്യാസത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം.
നിങ്ങള്‍ പ്രണയത്തിലാവുകയാവുകയാണെങ്കില്‍ നിങ്ങള്‍ പ്രണയിക്കുക തന്നെയാവും. പ്രായം ആ സമയത്ത് ഒരു പ്രശ്നമേ ആകില്ല. രാഹുലിന് ചിലപ്പോള്‍ എന്നേക്കാള്‍ 14 വയസ് കൂടുതലായിരിക്കാം എന്നാല്‍ വയസ് എന്നുപറയുന്നത് വെറും നമ്പര്‍ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
രാഹുലും ഞാനും 2013 ല്‍ ഒരു വിവാഹത്തില്‍വച്ചാണ് കണ്ടുമുട്ടുന്നത്. വളരെ നാള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങള്‍ പ്രണയത്തിലാണെന്ന് തിരിച്ചറിയുകയായിരുന്നു. 2015 ലാണ് ഞങ്ങള്‍ റിലേഷന്‍ഷിപ്പിലേക്ക് വരുന്നത്.- മുഗ്ധ പറഞ്ഞു.