കൊച്ചി: പാലാരിവട്ടം പാലം തകര്‍ച്ചയില്‍ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍. പാലം പുതുക്കി പണിതതിന്റെ ചെലവ് ആവശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. കരാര്‍ കമ്പനി 24.52 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
പാലം കൃത്യമായി നിര്‍മിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റി. പാലത്തിന്റെ പുനര്‍നിര്‍മാണം സര്‍ക്കാരിന് വന്‍ ബാധ്യതയാണ് ഉണ്ടാക്കിയത്. കരാര്‍ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നല്‍കാന്‍ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ നോട്ടീസില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News