വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി സ്ഥാപിച്ച അലമാര തകര്‍ത്ത നിലയില്‍

ചേര്‍ത്തല: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി സ്ഥാപിച്ച അലമാര കഴിഞ്ഞ ദിവസം രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഇരുമ്പുപാലത്തിനു പടിഞ്ഞാറ് ജനരക്ഷാ മെഡിക്കല്‍സിനോട് ചേര്‍ന്നു സ്ഥാപിച്ചിരുന്ന ഭക്ഷണ അലമാരയാണ് തകര്‍ത്തത്. കഴിഞ്ഞരാത്രി പത്തോടെ അക്രമം നടന്നതായാണ് വിവരം. അക്രമിയെത്തുന്നതും അലമാര തകര്‍ക്കുന്നതും സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചു.

വിശക്കുന്ന ആര്‍ക്കും ഈ അലമാര തുറന്ന് ഭക്ഷണ പൊതിയെടുക്കാം. വിശക്കുന്നവനു ഭക്ഷണം കൊടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഭക്ഷണപൊതികള്‍ വെക്കുകയുമാകാം ഈ സന്ദേശവുമായി തുടങ്ങിയ അന്നം ബ്രഹ്മം അലമാരയാണ് തകര്‍ത്തത്. കഴിഞ്ഞ 31ന് കൃഷിമന്ത്രി പി പ്രസാദാണ് അലമാര ഉദ്ഘാടനം ചെയ്തത്. ഗിരീഷ്‌കുമാര്‍, ഹരിഹരന്‍ ഗോവിന്ദപൈ മൂന്നു യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സംവിധാനത്തിനു വലിയ പ്രതികരണമായിരുന്നു ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News