24.8 C
Kottayam
Tuesday, November 19, 2024
test1
test1

ഗുലാബ്; അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Must read

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻകേരളത്തിൽ പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവാത്താൽ ആണ് കേരളത്തിലും ശക്തമായ മഴ തുടരുന്നത്. നിലവിലെ സ്ഥിതിയിൽ ഇന്ന് കൂടി കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിരുന്നു. ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും തെക്കൻ കേരളത്തിലെ പല തീരങ്ങളിലും മൽസ്യ ബന്ധന ഉപകരണങ്ങൾ തകർന്നിരുന്നു. നങ്കൂരമിട്ടിരുന്ന വള്ളങ്ങളും തകർന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഗുലാബിൻ്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ സെപ്തംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമായിരിക്കും. അത് ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Food poison: വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്ക് ഭക്ഷ്യവിഷബാധ ; സഫയർ ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

ഇടുക്കി : മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിന് ഭക്ഷ്യവിഷബാധ. അടൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തെ തുടർന്ന് അടിമാലിയിലെ സഫയർ ഹോട്ടൽ ആരോഗ്യ വകുപ്പ്...

AI code of conduct:വരുന്നു എഐ പെരുമാറ്റ ചട്ടം; കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ക്ക് സവിശേഷ പെരുമാറ്റ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....

Indian coast guard rescue:പാകിസ്ഥാൻ പട്രോളിംഗ് പിടികൂടിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു; നടന്നത് നാടകീയ രക്ഷാപ്രവര്‍ത്തനം

മുംബൈ: ഇന്ത്യ-പാകിസ്ഥാൻ സമുദ്രാതിർത്തിക്ക് സമീപം പാകിസ്ഥാൻ കപ്പൽ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി...

Ward Delimitation : സംസ്ഥാനത്ത് ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ; കരട്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തദ്ദേശ സ്ഥാനങ്ങളിലും ഡി ലിമിറ്റേഷൻ കമീഷൻ്റെ വെബ്‌സൈറ്റിലും കരട്‌ പ്രസിദ്ധപ്പെടുത്തും. കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നുവരെ അറിയിക്കാം. പരാതികൾ നേരിട്ടോ...

Bala:അസുഖവുമില്ല… ചികിത്സയിലുമല്ല, ഒരു രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും’ കൊച്ചി വിട്ടശേഷം ബാല!

കൊച്ചി:മലയാള സിനിമകളിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ് നടൻ ബാല കേരളത്തിൽ താമസിച്ച് തുടങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി ബാല താമസിക്കുകയായിരുന്നു. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോയിരുന്നത്. ആദ്യ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.