കണ്ണൂർ: ആറളം ഫാമിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. കാടാച്ചിറ ആഡൂര്‍ കോങ്ങാട്ട് പീടികക്ക് സമീപം സറീന മൻസിൽ അസീസിന്‍റെയും പരേതയായ സറീനയുടെയും മകൻ ഷാഹിദ് (23) ആണ് മരിച്ചത്. കാർ മരത്തിലിടിച്ചതോടെ മരക്കൊമ്പ് ദേഹത്ത് കുത്തിക്കയറിയാണ് മരണം.
മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തിയ ഷാഹിദ് ആറളം ഫാം കാണാന്‍ എത്തിയപ്പോഴായിരുന്നു അപകടം. പാലപ്പുഴ കീഴ്പ്പള്ളി റോഡിൽ ഫാം ഗോഡൗണിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ മരത്തിന്‍റെ കമ്പ് ഒടിഞ്ഞ് കാറിന്‍റെ ചില്ല് തുളച്ച് ഷാഹിദിന്‍റെ ശരീരത്തിലേക്ക് തുളഞ്ഞുകയറുകയായിരുന്നു. ഉടനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ഷംന, സഹോദരി ഭർത്താവ്: അനീസ് (കണ്ണവം പോലീസ് സ്റ്റേഷൻ).
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News