പുതുവര്‍ഷാഘോഷത്തിനിടെ ഗോവയിൽ കാണാതായ വൈക്കം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി;മൃതദേഹം കടൽ തീരത്ത്

കോട്ടയം : പുതുവർഷാഘോഷത്തിനിടെ ഗോവയിൽ കാണാതായ വൈക്കം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം ചെമ്മനാകരി സ്വദേശിയായ 19കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഡിസംബര്‍ 31ന് ബീച്ചിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സഞ്ജയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ ഗോവ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് ഗോവയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരും സുഹൃത്തുക്കളുമായ രണ്ട് പേര്‍ക്കൊപ്പമാണ് വൈക്കം മറവൻതുരുത്ത് കടൂക്കരയില്‍ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകൻ സഞ്ജയ് സന്തോഷ് ഗോവയ്ക്ക് പോയത്. ഡിസംബര്‍ 31ന് ബീച്ചിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സഞ്ജയെ കാണാതായതെന്ന് കൂട്ടുകാര്‍ പറഞ്ഞു.

ജനുവരി ഒന്നിന് തന്നെ ഇക്കാര്യം ഗോവ പൊലീസിനെ അറിയിച്ചെങ്കിലും കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറയുന്നു. ഡിജെ പാർട്ടി നടന്ന സ്ഥലത്തുനിന്നും 30 കിലോമീറ്റർ അകലെയായി ബീച്ചിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സഞ്ജയുടെ പിതാവ് സ്ഥലത്ത് എത്തി , മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News