24.3 C
Kottayam
Thursday, June 4, 2026

ടോൾപ്ലാസയിലേക്ക് വെടിയുതിര്‍ത്തെത്തി അക്രമികൾ;ഭയന്നോടിയ രണ്ട് ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു

Must read

ഭോപ്പാൽ: മധ്യപ്രദേശിൽ അക്രമികളിൽ നിന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ കിണറ്റിൽ വീണ് ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർ മരിച്ചു. ദഗ്രായിലെ ദേശീയ പാത 44-ലെ ടോൾ പ്ലാസയിലായിരുന്നു സംഭവം. ആഗ്രയിലെ ശ്രീനിവാസ് പരിഹാർ, നാഗ്പുരിലെ ശിവജി കാണ്ടെല എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം നാല് ബൈക്കുകളിലായെത്തി ടോൾ പ്ലാസയിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മുഖംമറച്ച് തോക്കടക്കമുള്ള ആയുധങ്ങളുമായാണ് അക്രമികൾ എത്തിയത്. ബൈക്കിൽ ഇരച്ചെത്തിയ സംഘം ടോൾ പ്ലാസയിലേക്ക് ഇരച്ചു കയറുകയും അവിടെ ഉണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.

കംപ്യൂട്ടറുകളടക്കം നശിപ്പിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ടോൾ പ്ലാസയിൽ ഇരിക്കുന്ന ജീവനക്കാരനെ വലിച്ചിഴച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമികളെ ഭയന്ന് ഓടിയ രണ്ടു ജീവനക്കാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

അക്രമികളുടെ കൈയിൽ ഉണ്ടായിരുന്ന തോക്കിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്തതോടെ ജീവനക്കാർ ഭയന്നോടുകയായിരുന്നു. ടോൾ പ്ലാസയ്ക്കരികിലായി ഉണ്ടായിരുന്ന കിണറ്റിലേക്കാണ് ഇരുവരും വീണത്.

- Advertisement -

ടോൾ പ്ലാസയുടെ കോൺട്രാക്ടർ അടുത്തിടെ മാറിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന കോൺട്രാക്ടർ നാട്ടുകാരായ ചിലർക്ക് സൗജന്യമായി യാത്ര അനുവദിച്ചിരുന്നു. എന്നാൽ പുതുതായെത്തിയ കോൺട്രാക്ടർ ഇതിന് വിസമ്മതിച്ചിരുന്നു.

- Advertisement -

ഇത് ഇരുവർക്കുമിടയിൽ തർക്കത്തിനിടയാക്കിയിരുന്നു. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week