24 C
Kottayam
Thursday, June 4, 2026

ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനങ്ങളില്‍ തൃപ്തനല്ല,രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുന്നു

Must read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിടാന്‍ സാധ്യത. 36 വയസ്സുകാരനായ രോഹിത് ശര്‍മയെ 2024 സീസണു മുന്‍പു തന്നെ മുംൈബ ഇന്ത്യന്‍സ് മാനേജ്‌മെന്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

പുതിയതായി ചുമതലയേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനങ്ങളില്‍ രോഹിത് ശര്‍മ ഒട്ടും തൃപ്തനല്ലെന്നാണു പുറത്തുവരുന്ന വിവരം. ഈ സാഹചര്യത്തില്‍ ക്ലബ്ബ് വിടാനാണു താരത്തിന്റെ തീരുമാനം. പാണ്ഡ്യയ്ക്കു കീഴില്‍ കളിച്ച മൂന്നു മത്സരങ്ങളും മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു.

2011 മുതല്‍ മുംബൈയില്‍ കളിക്കുന്ന രോഹിത്, ക്ലബ്ബിനായി കൂടുതല്‍ മത്സരങ്ങള്‍ക്ക് ഇറങ്ങിയിട്ടുള്ള താരം കൂടിയാണ്. ക്യാപ്റ്റനായ ശേഷം ഹാര്‍ദിക് പാണ്ഡ്യ എടുത്ത തീരുമാനങ്ങളില്‍ പലതിലും സീനിയര്‍ താരമായ രോഹിത് ശര്‍മയ്ക്ക് എതിരഭിപ്രായമുണ്ടായിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അതു പ്രകടമായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കളിക്കിടെ പാണ്ഡ്യയും രോഹിത് ശര്‍മയും പലവട്ടം ഗ്രൗണ്ടില്‍വച്ച് തര്‍ക്കിച്ചിരുന്നു.

പാണ്ഡ്യ രോഹിത് ശര്‍മയെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യിച്ചതും വന്‍ വാര്‍ത്തയായിരുന്നു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കു മാറാന്‍ രോഹിത് ശ്രമിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 2024 സീസണില്‍ ഇതുവരെ എല്ലാ കളികളും ജയിച്ച കൊല്‍ക്കത്ത, ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. ശ്രേയസ് അയ്യരാണു ടീം ക്യാപ്റ്റന്‍. സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് രോഹിത് ശര്‍മയെ ഡല്‍ഹി ക്യാപിറ്റല്‍സിനു വില്‍ക്കാന്‍ മുംബൈ ശ്രമിച്ചിരുന്നു.

- Advertisement -

രോഹിത്തിനെ ഡല്‍ഹിക്കു കൈമാറി പകരം ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ ടീമിലെത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ രോഹിത് ശര്‍മയുടെ ആരാധക പിന്തുണ കൂടി കണക്കിലെടുത്ത് മുംബൈ ഈ തീരുമാനത്തില്‍നിന്നു പിന്‍മാറി. ഹാര്‍ദിക് പാണ്ഡ്യയ്ക്കു ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതില്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ കടുത്ത രോഷത്തിലാണ്. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലടക്കം ആരാധകര്‍ പാണ്ഡ്യയ്‌ക്കെതിരെ കൂകിവിളിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week