KeralaNews

പ്രചാരണ രംഗത്ത് വന്‍ തിരിച്ചടി, എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് വി.ഡി.സതീശന്‍; ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും ഒരുപോലെ എതിർക്കുന്നുവെന്ന് വിശദീകരണം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം കോണ്‍ഗ്രസ് തള്ളി.എസ്ഡിപിഐ പിന്തുണ വേണ്ട.വ്യക്തികൾക്ക് സ്വതന്ത്രമായിവോട്ടു ചെയ്യാം.എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു.എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു.വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം.
എന്നാൽ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല.

എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാകൾ ചർച്ച ചെയ്താണ് തീരുമാനിച്ചത്.സിപിഎം പറയുന്നത് കേട്ടാൽ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണ്.എസ്ഡിപിഐയുമായി ഡിലുണ്ടെങ്കിൽ പിന്തുണ തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എസ്ഡിപിഐ വോട്ടിനായി സ്ഥാനാർഥികളോ പാര്‍ട്ടി തലത്തിലോ യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിൽ ആരു വോട്ടുചെയ്യുമെന്ന് പറഞ്ഞാലും ഞങ്ങള്‍ അതു സ്വീകരിയ്ക്കുമെന്നാണ്‌ വിഷത്തില്‍ കെ.പി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ പ്രതികരിച്ചത്‌. എന്തിനാണ് വേണ്ടെന്നു പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.

അതു യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടുന്ന അംഗീകാരവും സ്ഥാനാർഥിയുടെ മിടുക്കുമാണ്. ഞങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്ന് അവര്‍ക്ക് തോന്നിയാല്‍ ചെയ്യും. രാജ്യത്തിന്‍റെ ഭാവിയെ സംരക്ഷിക്കാനാണ് ഓരോരുത്തരും കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.

എസ്ഡിപിഐയ്ക്ക് അവരുടെതായ രാഷ്ട്രീയമുണ്ട്. അവര്‍ അതുമായി മുന്‍പോട്ടു പോകട്ടെയും ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയവുമായി മുന്‍പോട്ടു പോകുമെന്നും സുധാകരന്‍ പറഞ്ഞു. എസ്ഡിപിയെന്താ ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയല്ലേ? അവര്‍ ഈ ഭൂമിമലയാളത്തിലല്ലേ ജീവിക്കുന്നത്? താന്‍ രാഷ്ട്രീയപരമായ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വോട്ടുവേണ്ടെന്ന് പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഒരു സ്ഥാനാർഥിയും കൊന്നിട്ടാല്‍ പോലും ഒരാളുടെ വോട്ടും വേണ്ടെന്ന് പറയില്ല. തെരഞ്ഞെടുപ്പ് കാലത്ത് ആര്‍ക്കും ഏതു സ്ഥാനാർഥിക്കും വോട്ടു ചെയ്യാമെന്നും മറ്റൊരു കാര്യവും ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗങ്ങളെ നോമിനേറ്റു ചെയ്യുന്നതിനായി കോണ്‍ഗ്രസ് ആര്‍ക്കു വേണ്ടിയും കത്തു കൊടുത്തിട്ടില്ല.

അങ്ങനെയൊന്നുണ്ടെങ്കില്‍ ഡിസിസി പ്രസിഡന്‍റ് പറയട്ടെ. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ലിസ്റ്റില്‍ സിപിഎമ്മുകാരുമുണ്ട്. ഈക്കാര്യത്തില്‍ നിങ്ങള്‍ ഗവര്‍ണറോടാണ് ചോദിക്കേണ്ടത്. അദ്ദേഹം നല്ലമനുഷ്യനല്ലേയെന്നും സുധാകരന്‍ പരിഹാസ രൂപേണെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker