CrimeKeralaNews

36 കാരിയായ മകന്റെ ഭാര്യയും ഇളയകുട്ടിയുമായി 61 കാരന്‍ ഒളിച്ചോടി

വെള്ളരിക്കുണ്ട്:മകന്റെ ഭാര്യയും ഇളയകുട്ടിയുമായി 61 കാരന്‍ ഒളിച്ചോടി.വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളിക്കൊച്ചി യിലെ വിന്‍സെന്റ് (61) ആണ് മകന്‍ പ്രിന്‍സിന്റെ ഭാര്യ റാണിയുമായി(33) ഒളിച്ചോടിയത്. റാണിയുടെ ഏഴ് വയസ്സുള്ള കുട്ടിയും ഇവര്‍ക്കൊപ്പമുണ്ട്.

കഴിഞ്ഞദിവസമാണ് മൂന്നുപേരെയും കാണാതായത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ബന്ധുക്കളും നാട്ടുകാരും പോലീസും പലവട്ടം വിലക്കിയിരുന്നെങ്കിലും പിന്‍മാറാന്‍ ഇരു വരും തയ്യാറായില്ല. എന്നാല്‍ കൊറോണ നിരീക്ഷണം കര്‍ശനമായി നടക്കുന്നതിനിടയിലാണ് പ്രണയം മൂത്ത ഇരുവരും കഴിഞ്ഞ ദിവസം ഒളിച്ചോടിയത്.

അച്ഛനുമായുള്ള ഭാര്യയുടെ പ്രണയം കലശലാണെന്ന് മനസിലാക്കിയ പ്രിന്‍സ് ഭാര്യയെ പത്തനംതിട്ട എരുമേലിയിലെ സ്വന്തം വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു. അവിടെ നിന്നും വിന്‍സെന്റ് റാണിയെ വിളിച്ചുവരുത്തിയാണ് ഇളയകുട്ടിയുമായി ഒളിച്ചോടിയത്. 10 വയസ് മൂത്ത മകളെ ഭര്‍ത്താവിനോടൊപ്പം വീട്ടശേഷമാണ് ഇവരുടെ ഒളിച്ചോട്ടം. വിന്‍ സെന്റിന്റെ ഭാര്യ വത്സമ്മ ടെ പരാതിയെ തുടര്‍ന്ന് വെഉള്ളരിക്കുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍മുഖേന പരിശോധിച്ചപ്പോള്‍ പയ്യന്നൂര്‍ ടവര്‍ പരിധിയിലാണ് ഉള്ളതെന്ന് മനസ്സിലാക്കി.

തുടര്‍ന്ന് വെള്ളരിക്കുണ്ട്. പ്രിന്‍സിപ്പിള്‍ എസ്‌ഐ പി. ബാബുമോനും സംഘവും പയ്യന്നൂര്‍ പോലീസിന്റെ സഹായത്തോടെ നഗരത്തിലെ ലോഡ്ജുകളിലും ആശുപത്രികളിലും ഒളിച്ചോടിയിട്ടും ഒളിച്ചോടിയ അമ്മായിയപ്പനെയും മരുമകളെയും കണ്ടെത്താനായിട്ടില്ല.ഇരുവരുടെയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫാണ്.

അന്വേഷണസംഘം യുവതിയുടെ നാടായ എരുമേലി യിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ടിലെ ആംബുലന്‍സ് ഡ്രൈവറായ പ്രിന്‍സ് സ്വകാര്യ ആ ശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്ന റാണിയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് രണ്ട് മക്കള്‍ക്കുമൊപ്പം ഭര്‍തൃവീട്ടില്‍ കഴിയു ന്നതിനിടയിലാണ് റാണി ഭര്‍തൃപിതാവുമായി പ്രണയത്തിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button