24.7 C
Kottayam
Wednesday, May 22, 2024

താഴത്തങ്ങാടി കൊലപാതകം; പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

Must read

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ വീട്ടില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ കാര്‍ കണ്ടെത്തി. ആലപ്പുഴ മുഹമ്മദന്‍ സ്‌കൂളിനു സമീപത്തു നിന്നുമാണ് കാര്‍ കണ്ടെത്തിയത്. പോലീസ് പ്രതിയെ ഇവിടെ എത്തിച്ച് തെളിവ് എടുത്തു.

കൊലപാതകത്തിനു ശേഷം പ്രതി മോഷ്ടിച്ച 28 പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. കൊച്ചി ഇടപ്പള്ളിയില്‍ പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചയാണ് മുഹമ്മദ് ബിലാലിന്റെ ആക്രമണത്തില്‍ പറപ്പാടം ഷീബ മന്‍സിലില്‍ ഷീബ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ. അബ്ദുള്‍ സാലിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week