KeralaNews

ആരാ നമ്മുടെ സ്ഥാനാര്‍ഥി? ഫിറോസിക്ക; കെ.ടി ജലീലിന്റെ കൈയ്യിലിരുന്ന് കുഞ്ഞ് പറഞ്ഞത്; വീഡിയോ

തവനൂര്‍: ആരാ നമ്മുടെ സ്ഥാനാര്‍ഥി? തവനൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ടി ജലീല്‍ തന്റെ കൈയ്യിലിരുന്ന കുഞ്ഞിനോട് ചോദിച്ചു. ‘ഫിറോസിക്ക’ ഒരു ഭാവഭേദവുമില്ലാതെ കുഞ്ഞ് പറഞ്ഞു.

തവനൂരില്‍ മണ്ഡലപര്യടനത്തിനിടെയാണ് കെ.ടി ജലീലിന് ‘തിരിച്ചടി’ നേരിട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ക്ക് മണ്ഡല പര്യടനത്തിനിടെ പല അമളികള്‍ പറ്റുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും സാധാരണമാണ്.

കുട്ടിയുടെ അപ്രതീക്ഷിത മറുപടിയില്‍ ഒന്ന് പതറിയെങ്കിലും ചിരിച്ചുകൊണ്ടാണ് അദ്ദേഹം സന്ദര്‍ഭത്തെ നേരിട്ടത്. രണ്ട് തവണ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും കുട്ടിയുടെ മറുപടി ഒന്നുതന്നെയായിരുന്നു. തവനൂരില്‍ കെ.ടി ജലീലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഫിറോസ് കുന്നംപറമ്ബിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button