തമിഴ്‌നാട്ടില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് സ്മൃതി ഇറാനി; വിഡിയോ

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് ബിജെപി എംപി സ്മൃതി ഇറാനി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സ്മൃതി ഇറാനി പ്രവര്‍ത്തകര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തിലും പങ്കാളി ആയത്.

കോയമ്പത്തൂരില്‍ ബിജെപി മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റായ വാനതി ശ്രീനിവാസന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് സ്മൃതി ഇറാനി എത്തിയത്. പ്രവര്‍ത്തര്‍ക്കൊപ്പമുള്ള സ്മൃതിയുടെ നൃത്തത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഫെബ്രുവരിയില്‍, ബിജെപിയുടെ മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ സ്മൃതി ഇറാനി സ്‌കൂട്ടര്‍ ഓടിച്ചതും വൈറലായിരുന്നു. രാജ്നാഥ് സിംഗും, സ്മൃതി ഇറാനിയും പശ്ചിമ ബംഗാളില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാഗമായായിരുന്നു റാലി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News