25.5 C
Kottayam
Friday, June 5, 2026

തട്ടുകടയിലെ ഭക്ഷണം ഇനി വീട്ടുപടിക്കലെത്തും! ആപ്പിന് രൂപം നല്‍കാനൊരുങ്ങി കച്ചവടക്കാര്‍

Must read

തിരുവനന്തപുരം: തട്ടുകടയിലെ ഭക്ഷണം ഇനി വീട്ടുപടിക്കലെത്തും. ഭക്ഷണം വീട്ടിലെത്തിക്കാന്‍ ആപ്പിന് രൂപം നല്‍കാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരത്തെ തട്ടുകട കച്ചവടക്കാര്‍. തുടര്‍ച്ചയായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയപ്പോഴാണ് ഈ ഒരു ആശയത്തിന് തട്ടുകട കച്ചവടക്കാര്‍ രൂപം നല്‍കിയത്.

വീട്ടില്‍ ഭക്ഷണം എത്തിക്കാന്‍ സാധിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലാണ് ഇതിന് മുന്നില്‍. വലിയ ഹോട്ടലുകള്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴിയാണ് പിടിച്ചുനില്‍ക്കുന്നത്. സമാനമായ നിലയില്‍ ആപ്പിന് രൂപം നല്‍കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ രുചികരമായ ഭക്ഷണം എത്തിക്കാനാണ് തട്ടുകട കച്ചവടക്കാര്‍ പദ്ധതിയിടുന്നത്.

ഫുഡ് ഡെലിവറി രംഗത്തെ അതികായരായ സ്വിഗി, സോമാറ്റൊ എന്നിവയ്ക്ക് സമാനമായി ആപ്പിന് രൂപം നല്‍കാനാണ് പദ്ധതി. നൂറ് കണക്കിന് തട്ടുകട കച്ചവടക്കാര്‍ ചേര്‍ന്നാണ് ആപ്പിന് രൂപം നല്‍കുന്നത്. ആപ്പിന് രൂപം നല്‍കാന്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി കൈകോര്‍ത്തതായി ഫാസ്റ്റ് ഫുഡ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മണി ആര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

രണ്ടാമത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് 75 ദിവസമാണ് നഷ്ടമായത്. ജില്ലയിലെ ആയിരക്കണക്കിന് തട്ടുകട കച്ചവടക്കാരാണ് പ്രതിസന്ധി നേരിടുന്നത്. സ്വിഗി പോലുള്ള വന്‍കിട കമ്പനികളുമായി സഹകരിക്കാന്‍ സാമ്പത്തിക പ്രയാസങ്ങളുണ്ട്. 30 ശതമാനം ചാര്‍ജ്ജാണ് വീട്ടില്‍ എത്തിക്കുന്നതിന് ഇവര്‍ ഈടാക്കുന്നത്. ഇത് താങ്ങാന്‍ സാധിക്കില്ല.

- Advertisement -

ഇതിനെ തുടര്‍ന്നാണ് സ്വന്തമായി വഴിനോക്കാന്‍ ആലോചിച്ചതെന്നും മണി പറഞ്ഞു. അടുത്ത മാസം ആപ്പിന് തുടക്കമിടും. ഡെലിവറിക്ക് 10 ശതമാനം മാത്രം ചാര്‍ജ്ജ് ചെയ്യാനാണ് ആലോചിക്കുന്നത്. മിതമായ നിരക്കില്‍ ഭക്ഷണം വീട്ടില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും കച്ചവടക്കാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week