25.6 C
Kottayam
Thursday, June 4, 2026

‘വീട്ടില്‍ സാരി വലിക്കുന്നതുപോലെ ഒരു സീന്‍ ആണ് തനിക്ക് വേണ്ടത്‌’ ശോഭനയുടെ പ്രതികരണം പറഞ്ഞ് തരുണ്‍ മൂര്‍ത്തി

Must read

കൊച്ചി: തുടരും ചിത്രത്തിലെ മോഹന്‍ലാലിന്റെയും ശോഭനയുടെയും സീന്‍ ഷൂട്ട് ചെയ്തിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ആദ്യ ഷോട്ട് മോഹന്‍ലാലിനും ശോഭനക്കും ഒപ്പമുള്ളതായിരുന്നെന്നും എക്‌സൈറ്റ് കാരണം താന്‍ തലേദിവസം ഉറങ്ങിയിട്ടില്ലെന്നും തരുണ്‍ പറയുന്നു.

പൂജയൊക്കെ കഴിഞ്ഞപ്പോള്‍ മോഹന്‍ലാലും ശോഭനയും കൊച്ചുകുട്ടികളെപ്പോലെയായിരുന്നെന്നും തന്നെ സാര്‍ എന്ന് വിളിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചുവെന്നും തരുണ്‍ പറഞ്ഞു. തന്നെ കളിയാക്കുവാണെന്നാണ് ആദ്യം വിചാരിച്ചതെന്നും വീട്ടില്‍ സാരി വലിക്കുന്നതുപോലെ ഒരു സീന്‍ ആണ് തനിക്ക് വേണ്ടതെന്ന് അവരോട് പറഞ്ഞുവെന്നും തരുണ്‍ വ്യക്തമാക്കി.

- Advertisement -

അതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ താന്‍ അസോസിയേറ്റിനെ വിളിച്ച് കാണിച്ചുകൊടുത്തുവെന്നും ഫസ്റ്റ് ടേക്ക് ശരിയായില്ലെന്നും തരുണ്‍ പറഞ്ഞു. തന്റെ അമ്മയും അച്ഛനും അവിടെയുണ്ടായിരുന്നെന്നും അവരും അത് ശരിയായില്ലെന്ന് പറഞ്ഞുവെന്ന് തരുണ്‍ പറയുന്നു. പിന്നെയും ഒന്നുകൂടി ചെയ്തപ്പോഴാണ് ഇപ്പോള്‍ കാണുന്ന സീനിലേക്ക് എത്തിയതെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ആനീസ് കിച്ചണില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.

- Advertisement -

‘ആദ്യ ഷോട്ട് ലാലേട്ടനും ശോഭനമാമും ഒപ്പം ഉള്ളതായിരുന്നു. ഞാന്‍ തലേദിവസം ഉറങ്ങിയിട്ടില്ല. എക്‌സൈറ്റ് ആയിരുന്നു. ഇവര്‍ക്കാണല്ലോ ഞാന്‍ ആക്ഷന്‍ വിളിക്കാന്‍ പോകുന്നത് എന്നൊക്കെയോര്‍ത്ത്. അങ്ങനെ പൂജയൊക്കെ കഴിഞ്ഞ് രണ്ടുപേരും കൊച്ചുകുട്ടികളെപ്പോലെ ‘സാര്‍ ഞങ്ങളെന്താണ് ചെയ്യേണ്ടത്’ എന്ന് ചോദിച്ചു. നമ്മളെ ആക്കുവാണോ എന്നാണ് ഞാന്‍ വിചാരിച്ചത്.

- Advertisement -

മാം എനിക്ക് വീട്ടിലൊക്കെ സാരി വലിക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് അതുപോലെ ഒരു സീന്‍ വേണമെന്നാണ് പറഞ്ഞത്. അപ്പോള്‍ ‘അതെങ്ങനെയാണ് വലിക്കേണ്ടത്’ എന്നാണ് ചോദിച്ചത്. ഞാന്‍ അസോസിയേറ്റിനെ വിളിച്ച് കാണിച്ചുകൊടുത്തു.

എന്റെ അച്ഛനും അമ്മയും ജനലില്‍ കൂടി നോക്കുന്നുണ്ട്. ഫസ്റ്റ് ടേക്ക് കഴിഞ്ഞപ്പോള്‍ അത് ശരിയായില്ല. അപ്പോള്‍ അമ്മ പറഞ്ഞു അത് ശരിയായില്ല എന്ന്. പിന്നെയും ഒന്നുകൂടി വലിച്ച് കുറച്ച് റൊമാന്‍സ് ഒക്കെ ചെയ്തപ്പോഴാണ് ഇപ്പോള്‍ കാണുന്ന സീനിലേക്ക് എത്തിയത്,’ തരുണ്‍ പറയുന്നു.

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുടരും. ചിത്രം ഫാമിലി ഓഡിയന്‍സിനെ ഇളക്കി മറിച്ച് മുന്നേറുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് തുടരും. 2018നെ വീഴ്ത്തിയാണ് ചിത്രം കേരള ബോക്‌സ് ഓഫീസില്‍ ഒന്നാമതെത്തിയത്. കേരളത്തില്‍ നിന്ന് മാത്രം 89 കോടി രൂപയിലധികമാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ചിത്രം 170 കോടിയോളം നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week