25.6 C
Kottayam
Thursday, June 4, 2026

‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; പാകിസ്താൻ വെടിയുതിർത്താൽ കൂടുതൽ ശക്തമായി ഇന്ത്യ തിരിച്ചടിക്കും’

Must read

ന്യൂഡല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാകിസ്താന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ തക്ക മറുപടി നല്‍കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ വെടിയുതിര്‍ത്താല്‍ ഇന്ത്യ തിരിച്ച് കൂടുതല്‍ ശക്തമായി വെടിയുതിര്‍ക്കുമെന്നാണ് മേയ് ഏഴാം തീയതി പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന സമീപനം. പാകിസ്താന്‍ നിര്‍ത്തിയാല്‍ ഇന്ത്യയും അവസാനിപ്പിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തലത്തിലുള്ള ചര്‍ച്ചകള്‍ മാത്രമേ ഇസ്ലാമാബാദുമായി ന്യൂഡല്‍ഹി നടത്തുകയുള്ളൂ. അവരുമായി വേറെ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യാനില്ലെന്നും ഉന്നതവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -

അതിര്‍ത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടതാണ് സിന്ധൂനദീജലകരാര്‍. പാകിസ്താന്‍ ഇന്ത്യക്കെതിരേ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം തുടരുന്നിടത്തോളം സിന്ധൂനദീജലക്കാരാറും മരവിക്കപ്പെട്ടുതന്നെയിരിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

- Advertisement -

അതേസമയം, ഡിജിഎംഒ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) തലത്തില്‍ എത്തിച്ചേര്‍ന്ന ധാരണ, പാകിസ്താന്‍ ലംഘിക്കുന്നപക്ഷം തിരിച്ചടി നല്‍കാന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സേനാ കമാന്‍ഡര്‍മാര്‍ക്ക് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി അനുമതി നല്‍കിയിട്ടുണ്ട്. മേയ് 10, 11 തീയതികളിലുണ്ടായ വെടിനിര്‍ത്തല്‍ ധാരണ-വ്യോമപരിധിലംഘനത്തിന് പിന്നാലെ അദ്ദേഹം പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

Popular this week