തലശ്ശേരിയിലെ പോക്സോ കേസ് പ്രതിക്ക് ലൈംഗികശേഷിയില്ലെന്ന് ഡോക്ടര്‍; ഉണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്

തലശ്ശേരി: പോക്സോ കേസില്‍ പ്രതി തലശ്ശേരി ഗുഡ്‌ഷെഡ് റോഡ് ഷറാറ ബംഗ്ലാവില്‍ ഷറഫുദ്ദീന് (68) ലൈംഗികശേഷിയുള്ളതായി മെഡിക്കല്‍ പരിശോധനാഫലം. മെഡിക്കല്‍ സംഘത്തിലെ അഞ്ച് ഡോക്ടമാര്‍ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍, സര്‍ജന്‍, സൈക്യാട്രിസ്റ്റ്, ഫോറന്‍സിക് സര്‍ജന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധിച്ചത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ലൈംഗിക ശേഷിക്കുറവുള്ളതായി കണ്ടെത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നടത്തിയത്. ലൈംഗിക ശേഷിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത് പറഞ്ഞു.

കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ മൂന്നാം പ്രതിയായ ഷറഫുദ്ദീന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ 12-ന് കോടതി പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News