ബുള്ളറ്റില്‍ മകള്‍ക്കൊപ്പം കാശ്മീര്‍ യാത്ര നടത്തിയ അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

കണ്ണൂര്‍: ബുള്ളറ്റില്‍ കശ്മീരിലേക്ക് യാത്ര നടത്തിയ അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കാനായി നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപിക കെ.അനീഷയ്ക്കാണ് ഷോക്കോസ് നോട്ടീസ് അയച്ചത്. അനുമതി വാങ്ങാതെയാണ് അനീഷ യാത്ര നടത്തിയതെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുന്‍പ് വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ എഇഒ പ്രധാന അധ്യാപിക വഴി അനീഷയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാനം വിട്ടു പോകാന്‍ ഡിപ്പാര്‍ട്‌മെന്റ് അനുവാദം വാങ്ങേണ്ടതുണ്ടെന്ന സര്‍വീസ് റൂള്‍ പാലിച്ചില്ലെന്നാണ് ഇതില്‍ പറയുന്നത്. യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു. മകള്‍ക്കൊപ്പം കശ്മീരിലേക്ക് യാത്ര നടത്തി അനീഷ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News