24.1 C
Kottayam
Tuesday, November 26, 2024

ജി.എസ്.ടി ഉയര്‍ത്തല്‍; കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

Must read

തിരുവനന്തപുരം: കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്.

ഡിസംബര്‍ 28 ന് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്താനുമാണ് തീരുമാനം. പുതുവര്‍ഷം മുതലാണ് വസ്ത്രങ്ങള്‍ക്ക് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. എല്ലാ തുണിത്തരങ്ങള്‍ക്കും 12 ശതമാനം ജിഎസ്ടിയാണ് പ്രാബല്ല്യത്തില്‍ വരുന്നത്.

നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടും. പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.

കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടേത് ജനദ്രോഹ നടപടിയാണെന്നും ഇതിനെതിരെ ഡിസംബര്‍ 28 ന് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും കേരള ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു; ഇടിച്ചത് ഔദ്യോ​ഗിക വാ​ഹനം

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ...

കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്....

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പരിഹരിയ്ക്കാൻ യോഗം വിളിച്ചു; പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും കസേരയടി

തിരുവനന്തപുരം : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ...

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

Popular this week