InternationalNews

കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം

കാബൂൾ:അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കാബൂള്‍ സര്‍വകലാശാലയിലുണ്ടായ ഭീകരാക്രമണത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഇവിടേക്ക് തോക്കുമായി എത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കാബൂള്‍ സര്‍വകലാശാലയിലേക്ക് കടന്ന മൂന്ന് ഭീകരര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

തൊട്ടു പിന്നാലെ ചില വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഭീകരര്‍ തടങ്കലിലാക്കുകയും ചെയ്തു. അതിന് ശേഷം പോലീസുമായി ഒരു മണിക്കൂറിലേറെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് തടങ്കലിലായവരെ മോചിപ്പിച്ചത്. സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും ഇവരില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അരിയന്‍ മാധ്യമങ്ങളെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button