ന്യൂഡല്‍ഹി: ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി. രഹസ്യ വിവരം ലഭിച്ചതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രിയോടെ ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. സീ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. സുരക്ഷ ഏജന്‍സികള്‍ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും സീ ന്യൂസ് റിപ്പോര്‍ട്ടിലുണ്ട്. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കാഷ്മീരില്‍ നിന്നുള്ളവരാണെന്നാണ് വിവരം.
കാഷ്മീരില്‍ നിന്നുള്ളവര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളില്‍ കടന്നുവെന്നും ബാക്കിയുള്ളവര്‍ ഇതിനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നഗരത്തില്‍ ആളുകള്‍ കൂടുന്ന എല്ലാ ഇടങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പ്രധാന റോഡുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പ്രധാന ഹോട്ടലുകള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ കര്‍ശഷനമാക്കിയിട്ടുണ്ടെന്നാണ് വിവരം.