24 മണിക്കൂറിനിടെ 1.83 ലക്ഷം രോഗികള്‍; ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് വ്യാപനം

വാഷിംഗ്ടണ്‍ ഡിസി: ലോകവ്യാപകമായി 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 1.83 ലക്ഷം പേര്‍ക്ക്. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന രോഗവര്‍ധനയാണിത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ബ്രസീലില്‍ ഒറ്റദിവസം അരലക്ഷത്തിലേറെപ്പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. അമേരിക്കയിലാകട്ടെ ഞായറാഴ്ച മാത്രം 36,000 പേര്‍ക്ക് രോഗം ബാധിച്ചു. ലോകത്താകെ 4,70,665 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 90,44,544 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചിട്ടുള്ളത്. 48,37,939 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 23,56,657, ബ്രസീല്‍- 10,86,990, റഷ്യ- 5,84,680, ഇന്ത്യ- 4,26,910, ബ്രിട്ടന്‍- 3,04,331, സ്‌പെയിന്‍- 2,93,352, പെറു- 2,54,936, ചിലി- 2,42,355, ഇറ്റലി- 2,38,499, ഇറാന്‍- 2,04,952.

ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളതില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നുവെന്നതും അടുത്ത അഞ്ച് രാജ്യങ്ങളിലും രണ്ടു ലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട് എന്നതും ശ്രദ്ധേയമാണ്.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്ക- 1,22,247, ബ്രസീല്‍- 50,659, റഷ്യ- 8,111, ഇന്ത്യ- 13,703, ബ്രിട്ടന്‍- 42,632, സ്‌പെയിന്‍- 28,323, പെറു- 8,045, ചിലി- 4,479, ഇറ്റലി- 34,634, ഇറാന്‍- 9,623.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News