KeralaNews

കൊവിഡ് വ്യാപനം തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം,5 റോഡുകൾ അടച്ചു

തിരുവനന്തപുരം:നഗരത്തിൽ ഗതാഗത നിയന്ത്രണം.കണ്ടെയ്ൻമെന്റ് സോണുകളായ ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകൾ ഇന്ന് മുതൽ അടച്ചിടും.

അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ് അടക്കുന്നത്. അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള റോഡുകളും അടയ്ക്കും.

ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുയിടങ്ങളില്‍ അശ്രദ്ധയോടെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് സാമൂഹിക അകലം ഉറപ്പാക്കാനായുള്ള പൊലീസ് പരിശോധനയും ഇന്ന് മുതൽ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button