കൊറോണയുടെ ഭീകരമുഖവുമായി രണ്ടാം തരംഗം,ബ്രിട്ടന്‍ ഒറ്റപ്പെട്ടു,യൂറോപ്യന്‍ രാജ്യങ്ങള്‍ അടച്ചുപൂട്ടലില്‍,ലോകം വീണ്ടും ഭീതിയുടെ നിഴലില്‍

കൊവിഡ് പിടിപെട്ട രാജ്യങ്ങളിലോരാന്നിലായി ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തി. നിയന്ത്രണങ്ങളും അടച്ചുപൂട്ടലുകളും ഓരോന്നായി നീക്കിയും തുടങ്ങി.ഇതിനിടയിലാണ് ബ്രിട്ടണില്‍ നിന്നും അപ്രതീക്ഷിത പ്രഹരം മാനവരാശിയ്ക്കുനേരെ ഉയര്‍ന്നിരിയ്ക്കുന്നത്.ക്രമാനുഗതമായി താഴ്ന്നു തുടങ്ങിയ ബ്രിട്ടണിലെ രോഗനിരക്ക് സെപ്തംബറോടെ ഉയര്‍ന്നു തുടങ്ങുകയും ഡിസംബര്‍ രണ്ടാം വാരമെത്തിയതോടെ രോഗവ്യാപനം അതിന്റെ പാരമ്യതയിലേക്ക് ഉയരുകയും ചെയ്തു. മരണനിരക്കിലും വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായിരിയ്ക്കുന്നത്.

ബ്രിട്ടണ്‍ മാത്രമല്ല,ഇറ്റലി,സ്വിസ്റ്റര്‍ലാന്റ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും പുതിയ വൈറസ് വകഭേദം ദൃ്ശ്യമായി ക്കഴിഞ്ഞു. ഏതാണ്ട് അവസാനിച്ചുതുടങ്ങിയ വൈറസ് പ്രഭാവം സ്വിസ്റ്റര്‍ലാണ്ടില്‍ വീണ്ടും ശക്തമായി തിരിച്ചെത്തി.കഴിഞ്ഞ ഒരൈഴ്ചയ്ക്കുള്ളില്‍ പതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

കൊറോണവൈറസിന് പുതിയ വകഭേദം കണ്ടെത്തിയതോടെ ലോകം ഒന്നടങ്കം ഭീതിയിലാണ്. മിക്ക രാജ്യങ്ങളും വ്യോമ നിയന്ത്രണം കര്‍ശനമാക്കി. ബ്രിട്ടനിലും ഇറ്റലിയിലുമാണ് കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നതെങ്കിലും അശ്രദ്ധക്കുറവ് മറ്റു രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിക്കുമെന്ന ഭീതിയുണ്ട്.,സ്‌പെയിന്‍,ഫ്രാന്‍സ്,ഇറ്റലി,ഓസ്‌ട്രേലിയ എന്നിവിടങ്ങള്‍ ഇതിനകം അടച്ചുപൂട്ടലിലേക്ക് നീങ്ങിക്കഴിഞ്ഞു

കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ കണ്ടെത്തിയ കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസങ്ങളിലാണ് വലിയ വെല്ലുവിളിയായി മാറിയത്. അതേസമയം, കോവിഡ് -19 വാക്‌സീനുകളുടെ ആദ്യ തരംഗം ഫലപ്രദമായി വിന്യസിച്ചാല്‍ വികസിത രാജ്യങ്ങള്‍ വൈകാതെ തന്നെ മഹാമാരിയുടെ മാരകമായ പിടിയില്‍ നിന്ന് പുറത്തുവരാന്‍ തുടങ്ങുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍, കുറച്ച് സമയത്തേക്ക് അണുബാധ നിരക്ക് ഉയര്‍ന്ന തോതില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.

യുഎസ്, യുകെ, ചൈന, റഷ്യ എന്നിവിടങ്ങളില്‍ 11 ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സീനേഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് ഡേറ്റാ കണക്കുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഈ ആഴ്ച തന്നെ വാക്‌സീന്റെ ആദ്യ ഷോട്ട് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ഷാവസാനത്തോടെ മൂന്ന് വാക്‌സീനുകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ലഭ്യമാകുമെന്നതിനാല്‍, 2021 ന്റെ ആദ്യ പകുതിയോടെ മഹാമാരിയെ ഒതുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരുകളും ശാസ്ത്രജ്ഞരും പ്രതീക്ഷിക്കുന്നത്.

ഈ മഹാമാരിയെ കുറിച്ച് ഞങ്ങള്‍ക്ക് ലഭിച്ച ഒരു വലിയ വിജയം കേവലം വര്‍ഷത്തിനുള്ളില്‍ വാക്‌സീനുകള്‍ ലഭ്യമാക്കുന്നതിലെ അസാധാരണ പ്രകടനമാണെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് സാംക്രമിക രോഗങ്ങളുടെ ഡയറക്ടര്‍ ആന്റണി ഫൗചി പറഞ്ഞു. ചൈനയും വാക്‌സീനുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും, മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഈ പകര്‍ച്ചവ്യാധിയെ വ്യാപക ടെസ്റ്റിങ്, മാസ്‌കുകള്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളിലൂടെ ഫലപ്രദമായി നേരിട്ടു.