25.4 C
Kottayam
Thursday, April 25, 2024

നിശാപ്പാര്‍ട്ടിയില്‍ മയക്കുമരുന്ന്: വാഗമണ്ണിലെ റിസോര്‍ട്ട് പൂട്ടാന്‍ കളക്ടറുടെ ഉത്തരവ്‌

Must read

ഇടുക്കി:നി​ശാ​പ​ർ​ട്ടി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ വാ​ഗ​മണ്ണിലെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് പൂ​ട്ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നു​മാ​ണ് റി​സോ​ർ​ട്ട് പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച റി​സോ​ർ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മ​യ​ക്കു​മ​രു​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യി​രു​ന്നു. ലോ​ക്ക​ൽ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. യു​വ​തി​യ​ട​ക്കം ഒ​ന്പ​തു​പേ​ർ അ​റ​സ്റ്റി​ലാ​യി. 58 പേ​ർ നി​ശാ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​താ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ക്കി​യു​ള്ള​വ​രെ പ്ര​തി​ചേ​ർ​ക്ക​ണോ എ​ന്ന് തു​ട​ര​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷ​മേ തീ​രു​മാ​നി​ക്കൂ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week