ഹരിപ്പാട്:പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഒരുവര്‍ഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന (15 year ol girl raped) പരാതിയില്‍ യുവാവ് അറസ്റ്റില്‍ (Arrest). ഏവൂര്‍ തെക്ക് എരുമോഴി പുത്തന്‍വീട്ടില്‍ സാബുലാല്‍ (Sabulal-22) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി വയറുവേദനക്ക് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണു രണ്ടുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്. തുടര്‍ന്നാണ് യുവാവ് പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി പറഞ്ഞത്. പ്രതിയെ ഹരിപ്പാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്‌സോ (Pocso) നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് പ്രതി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കായംകുളത്തെ ഒരു ഹോട്ടലില്‍നിന്നു ഭക്ഷണം വീടുകളിലെത്തിക്കുന്ന ജോലി ചെയ്യുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News