26.9 C
Kottayam
Monday, May 6, 2024

ചുരുളിയിലെ ‘ജോജുവിന്റെ തെറിവിളി’ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്; സിനിമ പിന്‍വലിക്കണമെന്ന് ആവശ്യം

Must read

കൊച്ചി:ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി സിനിമ ഒടിടി പ്ലാറ്റഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍. സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

എന്‍ എസ് നുസൂര്‍ പറഞ്ഞത്: ഒടിടി പ്ലാറ്റ്ഫോമില്‍ എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കരുത്. തീയേറ്ററുകളില്‍ ഈ സിനിമകള്‍ കാണാന്‍ കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ല എന്നത് കേന്ദ്ര സര്‍ക്കാറും സെന്‍സര്‍ ബോര്‍ഡും മനസിലാക്കണം. ചുരുളി എന്ന സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ആയതിനാല്‍ ആ സിനിമ ഒടിടി പ്ലാറ്റഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണം.
നുസൂര്‍ എഫ്ബിയില്‍ പറഞ്ഞത് ഇങ്ങനെ: ദയവുചെയ്ത് അസഭ്യം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ ഈ വീഡിയോ കാണരുത്. ചിലര്‍ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും. പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം. ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും. ‘ബിരിയാണി’ സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മള്‍.

സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത് എന്ന് മനസിലാകുന്നില്ല. വിവാദമുണ്ടാക്കി മാര്‍ക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം. അതിന് സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ? A സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കില്‍ OTT പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ സെന്‍സര്‍ബോര്‍ഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോള്‍ മൊബൈലുകളാണെന്ന് ഓര്‍ക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week