27.7 C
Kottayam
Monday, April 29, 2024

വി.സി.സജ്ജനാര്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്, ഇതിനുമുമ്പ് വകവരുത്തിയത് ആസിഡ് ആക്രമണ കേസിലെ മൂന്നു പ്രതികളെ,ഹൈദരാബാദില ഡോക്ടറെ വധിച്ച കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന തെലുങ്കാന പോലീസിന് അഭിനന്ദന പ്രവാഹം

Must read

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പതിനൊന്ന് വര്‍ഷം മുന്‍പ് രണ്ടു പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്നു പ്രതികളെ രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ എന്‍കൗണ്ടര്‍ ചെയ്ത് കൊന്ന പോലീസ് ഓഫീസര്‍ വി സി സജ്ജനാര്‍ തന്നെയാണ് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറും. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നതെന്നാണ് സൂചന. ഇന്നു പുലർച്ചയാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. ലാറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ് (25), ജോലു ശിവ (20), ജോലു നവീന്‍ (20), ചെന്നകേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്.

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതികള്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളുവെന്നും താനും ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നും ചെന്ന കേശവുലുവിന്റെ അമ്മ പോലും പ്രതികരിച്ചു. അതേസമയം തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എങ്കിലും സംഭവത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണമാണ് നടക്കുന്നത്.

തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. പൊലീസിനെ ആക്രമിച്ചപ്പോള്‍ തിരിച്ചു വെടിവച്ചുവെന്നാണ് പറയുന്നത്. ഇതൊരും ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് തെലുങ്കാന പൊലീസ് പറയുന്നുണ്ട്. കൊലപാതകം നടന്ന സ്ഥലത്തെ തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസുകാരെ പ്രതികള്‍ ആക്രമിച്ചു. ഇതോടെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഈ പ്രതികളെ എത്രയും വേഗം തൂക്കി കൊല്ലണമെന്നായിരുന്നു പൊതു ജനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം. ഇതിനിടെയാണ് തെലുങ്കാന പൊലീസ് പ്രതികളെ കൊല്ലുന്നത്. പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week