KeralaNewsRECENT POSTS
കൊല്ലത്ത് ഓണ്‍ ചെയ്ത് വെച്ചിരുന്ന ടി.വി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
കൊല്ലം: കൊല്ലത്ത് ഓണ്‍ ചെയ്തു വച്ചിരുന്ന ടി.വി പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു. പരവൂര്‍ പൂതക്കുളം വേപ്പിന്‍മൂട് തുണ്ടുവിള വീട്ടില്‍ കമലയമ്മയുടെ വീടാണ് കത്തി നശിച്ചത്. ഇന്നു രാവിലെ എട്ടേമുക്കാലോടെയായിരിന്നു സംഭവം. കമലയമ്മയും മകന്‍ വിനോദും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.
കണ്ടു കൊണ്ടിരിക്കുന്നതിനിടെ ടി.വി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടു നാട്ടുകാര്‍ ഓടിക്കൂടി വെള്ളമൊഴിച്ചു തീ കെടുത്താന്‍ ശ്രമിച്ചു. പിന്നീട് പരവൂരില്‍ നിന്നു അഗ്‌നിശമന സേനയും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണു കാരണമെന്നു അഗ്‌നിശമന സേന അറിയിച്ചു. ടിവി സ്ഥാപിച്ചിരുന്ന മുറിയിലെ മേല്‍ക്കൂരയുടെ കഴുക്കോലുകള്‍, മേശ, കട്ടില്‍, കസേര തുടങ്ങിയവയെല്ലാം കത്തിനശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News