ശരീരത്തിലേക്ക് ചേര്‍ത്തുപിടിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു, പരാതി നല്‍കാനെത്തിയപ്പോള്‍ അസഭ്യം പറഞ്ഞു; വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലെ മൂന്ന് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പി.ജി വിദ്യാര്‍ഥിനിയെ അധ്യാപകര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പേരാമംഗലം പോലീസ് കേസെടുത്തു. അമല മെഡിക്കല്‍ കോളേജിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് പരാതി.

വിദ്യാര്‍ഥിനിയെ ശരീരത്തിലേക്ക് ചേര്‍ത്തുപിടിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചതായാണ് പരാതി. സംഭവം വകുപ്പുമേധാവിയോട് പരാതിപ്പെട്ടപ്പോള്‍ അതിനേക്കാള്‍ മോശമായ അസഭ്യ പരാമാര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു. മാത്രമല്ല, സ്ഥാപനത്തിന് മോശം വരുത്തുന്ന പരാതികള്‍ നല്‍കിയാല്‍ ഭവിഷ്യത്ത് നേരിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

2017ലാണ് കേസിനാസ്പദമായ സംഭവം. മൂന്നുവര്‍ഷം കടുത്ത പീഡനം അനുഭവിച്ച് കോഴ്സ് പൂര്‍ത്തിയാക്കി. നേരത്തെ മാനേജ്മെന്റിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് തൃശൂര്‍ സിറ്റി പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് മജിസ്ട്രേറ്റിനു മുന്നിലും വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. അധ്യാപകരുടെ അസഭ്യസംസാരം മൊബൈലില്‍ പകര്‍ത്തിയതിന്റെ രേഖകളും സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയതായി ബന്ധുക്കള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News