25.3 C
Kottayam
Saturday, May 18, 2024

ഐ.എസിനൊപ്പം ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം,സുബഹാനിക്ക് ജീവപര്യന്തം

Must read

കൊച്ചി: ഇറാക്കിനെതിരെ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ് ശിക്ഷ. 2,10,000 രൂപ പിഴയും അടയ്ക്കണം. പ്രതി കുറ്റക്കാരനാണെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.

2018ൽ വിദേശരാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ അന്വേഷണ ഏജൻസി, ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത് അന്ന് ആദ്യ സംഭവമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടാൻ കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന കേസിൽ അറസ്റ്റിലായ സുബഹാനിയിൽ നിന്ന് എൻ ഐ എയ്ക്ക് നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് പൊലീസ് എത്തിയത്.

സുബ്ഹാനി ഹാജിയുമായി ബന്ധപ്പെട്ടവർക്ക് പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണവുമായി സഹകരിക്കാൻ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം എൻ.ഐ.എയോട് ആവശ്യപ്പെട്ടത്. കണ്ണൂർ കനകമലയിൽ നിന്നും അക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിനിടെ സുബ്ഹാനി ഹാജി അടക്കമുള്ള ആറ് പേരെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഇറാഖിലെ മൊസൂളിൽ നിന്ന് ഐ.എസിന്റെ ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു.

എന്നാൽ, താന്‍ തീവ്രവാദി അല്ലെന്നും ഇന്ത്യക്കെതിരെയോ മറ്റ് രാജ്യങ്ങള്‍ക്കെതിരെയോ താന്‍ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്്ഹാനി കോടതിയില്‍ പറഞ്ഞിരുന്നു. ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. 2015 ല്‍ ടര്‍ക്കി വഴി ഇറാക്കിലേക്ക് യാത്ര ചെയ്ത സുബ്ഹാനി ഐഎസില്‍ ചേര്‍ന്ന് ഇറാക്കിനെതിരെ യുദ്ധം ചെയ്തുവെന്നാണ് എന്‍ഐഎ കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week