തിരുവനന്തപുരത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് അധ്യാപിക മരിച്ചു

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. കോട്ടയം മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ അനീഷ പ്രദീപ് കുമാര്‍(32)ആണ് മരിച്ചത്. കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു.

ഭര്‍ത്താവ് പ്രദീപ് കുമാര്‍ ഇതേസ്‌കൂളില്‍ അക്കൗണ്ടന്റ് ആണ്. മേയ് ഏഴിന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് അനീഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അനീഷയും ഭര്‍ത്താവും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ആയുര്‍വേദ ആശുപത്രിയിലാണ് പ്രദീപ് കുമാര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്.

തുടര്‍ന്ന് രോഗം ഭേദമായതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ അനീഷയുടെ കണ്ണിന് വേദന അനുഭവപ്പെട്ടിരുന്നു. മേയ് 16നാണ് അനീഷയ്ക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് കണ്ണിന് ശസ്ത്രക്രിയ ചെയ്യാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അനീഷയെ മാറ്റി. എന്നാല്‍ ആരോഗ്യനില മോശായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ അനീഷ മരിക്കുകയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കാള്‍ പ്രകാരം സസ്‌കരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News