മലപ്പുറം: സദാചാര പോലീസ് വീട്ടില്‍ കയറി ആക്രമിച്ച അധ്യാപകന്‍ ജീവനൊടുക്കി. മലപ്പുറം വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്താണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമാണ് മരിച്ച സുരേഷ്. സ്ത്രീയുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു രണ്ടു വാഹനങ്ങളിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്.
അമ്മയുടേയും മക്കളുടേയും മുന്നില്‍ വച്ച് മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോയതിന്റെ മനോവിഷമത്തിലാണ് സുരേഷിന്റെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സ്‌കൂളിലൂം നാട്ടുകാര്‍ക്കിടയിലും നല്ല അഭിപ്രായമുള്ള ആളാണ് അധ്യാപകനെന്നും മറ്റെന്തോ പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിച്ചതാണെന്ന് കരുതുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.