ചൈന്നൈ: വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തമിഴ്നാട്ടില്‍ അധ്യാപകന് അറസ്റ്റില്‍. രാമനാഥപുരത്താണ് സംഭവം. 38കാരനായ അധ്യാപകന് വിദ്യാര്‍ഥികളെ വിളിച്ച് ലൈംഗികചുവയോടെ സംസാരിച്ച ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.
വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. പോക്സോ നിയമം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്പെഷല്‍ ക്ലാസ് എന്ന പേരില്‍ വിദ്യാര്‍ഥിനികളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഇയാളുടെ രീതി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.