27.9 C
Kottayam
Thursday, May 2, 2024

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

Must read

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. തെലങ്കാനയില്‍ ഭദ്രദ്രി കോതഗുഡെയിലെ സ്‌കൂളില്‍ ആണ് സംഭവം. ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്നാണ് മറ്റ് പെണ്‍കുട്ടികളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. ആറിനും പത്തിനും വയസില്‍ ഇടയിലുള്ളവരാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍. സംഭവത്തില്‍ ചിന്റവര സ്വദേശി ദോഡ സുനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week