സ്‌കൂളിലെ വാഷ്റൂമില്‍ പോയപ്പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തി ബലാത്സംഗം ചെയ്തു, അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വിഷം കൊടുത്ത് കൊന്നു; അധ്യാപകന്‍ അറസ്റ്റില്‍

റാഞ്ചി: പതിമൂന്നു വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. 35കാരനായ ശംഭു സിങ്ങാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഇക്കഴിഞ്ഞ ജനുവരി 25ന് കൊല്ലപ്പെട്ട പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ ശുചിമുറിയില്‍ വച്ചായിരുന്നു അധ്യാപകന്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടി വാഷ്‌റൂമില്‍ പോയപ്പോള്‍ ശംഭു സിങ് പിന്തുടര്‍ന്നെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ മുഴുവന്‍ ഉപദ്രവിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ജനുവരി 26ന് അര്‍ധരാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി 13കാരിക്ക് ഗുളിക നല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. ബുധനാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് പാങ്കി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവും ശംഭു സിങ്ങിന്റെ കുടുംബവും തമ്മില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ഉണ്ടായിരുന്നു. ഇതാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയായതായും വിഷം നല്‍കി കൊലപ്പെടുത്തിയതിനും തെളിവുകളുള്ളതായും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News