വേങ്ങൂര്‍ പഞ്ചായത്തംഗം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തംഗം സജി. പി (55)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല.

പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള മെമ്പറാണ് സജി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് വിജയിച്ചത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News