തമിഴ് റോക്കേഴ്‌സിനെ പൂട്ടിച്ചു; ഇന്റര്‍നെറ്റില്‍ നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്തു

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍ നിന്നു നീക്കം ചെയ്തു. അമസോണ്‍ ഇന്റര്‍നാഷണിലിന്റെ പരാതിയിലാണ് നടപടി. തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍ നിന്നും സ്ഥിരമായി നീക്കിയിരിക്കുകയാണ്.

ഇതോടെ തമിഴ് റോക്കേഴ്‌സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റര്‍നെറ്റില്‍ ഇനി സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായത്. മുന്‍പ് പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരില്‍ ചെറിയ മാറ്റംവരുത്തി സൈറ്റ് തിരിച്ചെത്തിയിരുന്നു.

ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News