ചെന്നൈ: കനത്ത മഴയെ തുടർന്നു തെക്കൻ തമിഴ്നാട് പ്രളയത്തിൽ മുങ്ങിയതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇന്ന് 23 ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പൂർണമായും ഭാഗികമായും റദ്ദാക്കിയവയിൽ കേരളത്തിൽനിന്ന് പുറപ്പെടേണ്ട ട്രെയിനുകളും ഉൾപ്പെടുന്നു. ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
- ട്രെയിൻ നമ്പർ 22627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം എക്സ്പ്രസ്
- ട്രെയിൻ നമ്പർ 22628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി എക്സ്പ്രസ്
- ട്രെയിൻ നമ്പർ 16792 പാലക്കാട് – തിരുനെൽവേലി എക്സ്പ്രസ്
Tamilnadu Flood: പ്രളയക്കെടുതിയിൽ തമിഴ്നാട്; മരണം 3 , ട്രെയിനുകൾ റദ്ദാക്കി
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
- ട്രെയിൻ നമ്പർ 16731 പാലക്കാട് – തിരുച്ചെന്തൂർ എക്സ്പ്രസ് ഡിണ്ടിഗലിനും തിരുച്ചെന്തൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കി.
- ട്രെയിൻ നമ്പർ 16127 ചെന്നൈ – എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് തിരുച്ചിറപ്പള്ളിക്കും ഗുരുവായൂരിനുമടയിൽ ഭാഗികമായി റദ്ദാക്കി.
തിങ്കളാഴ്ച വന്ദേ ഭാരത് അടക്കം 17 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കിയിരുന്നു. തിരുനെൽവേലിയിൽ നിന്നും തിരിച്ചുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. മണ്ണിടിച്ചിലിനെ തുടർന്ന് ട്രാക്കിന് കേടുപാട് സംഭവിച്ചതോടെ തിരുനെൽവേലി – തിരുച്ചെന്തൂർ സെക്ഷനിലെ ട്രെയിൻ ഗതാഗതം പൂർണമായും റദ്ദാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് തിരുച്ചെന്തൂർ – ചെന്നൈ എക്സ്പ്രസ് 20 മണിക്കൂറോളം ശ്രീവൈകുണ്ഠത്ത് കുടുങ്ങി. ഇതോടെ 800 ഓളം യാത്രക്കാർ ദുരിതത്തിലായി.