തമിഴ്​നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം 800 കടന്നു; ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 96 പേ​ര്‍ക്ക്

ചെ​ന്നൈ: തമിഴ്നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം 834 ആ​യി. ഇന്ന് 96 പേ​ര്‍​ക്കാ​ണ്​ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ 84 പേ​ര്‍ ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പങ്കെ​ടു​ത്ത​വ​രാ​ണെ​ന്ന്​ ത​മി​ഴ്​​നാ​ട്​ ആ​രോ​ഗ്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ബീ​ല രാ​ജേ​ഷ്​ അ​റി​യി​ച്ചു. ത​മി​ഴ്​​നാ​ട്ടി​ല്‍ വീ​ടു​ക​ളി​ല്‍ 59,918 പേ​രെ സമ്പ​ര്‍​ക്ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 213 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നുണ്ട്. അതേസമയം നിലവില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5,865 ആയി ഉയര്‍ന്നു. 169 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 478 പേര്‍ക്ക് രോഗ ബാധ പൂര്‍ണമായും ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News