FeaturedHome-bannerKeralaNews

സ്വർണ്ണക്കടത്ത് കേസ്, തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ ( Akshara reddy ) എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ നടി ചോദ്യംചെയ്യലിന് ഹാജരായി. 2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. 

2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. കേസിലെ മുഖ്യ പ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങളും നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്. മോഡല്‍ കൂടെയായ അക്ഷര റെഡ്ഡി നേരത്തെ തമിഴ് ബിഗ് ബോസിലും പങ്കെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button