29.4 C
Kottayam
Friday, June 5, 2026

നെടുമുടി വേണുവിൻ്റെ വിയോഗം,ദു:ഖം രേഖപ്പെടുത്തി തമിഴ് സിനിമാ ലോകവും

Must read

ചെന്നൈ:നെടുമുടി വേണു യാത്രയായിരിക്കുന്നു. ഇതിഹാസതുല്യമായ കലാജീവിതം ആടിയതിന് ശേഷമാണ് നെടുമുടി വേണു വിടപറഞ്ഞിരിക്കുന്നത്.മലയാളികള്‍ ഒരിക്കലും മറക്കില്ല അദ്ദേഹത്തെയും കഥാപാത്രങ്ങളെയും. നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്തയില്‍ ദു:ഖം രേഖപ്പെടുത്തി എത്തുകയാണ് തമിഴ് ചലച്ചിത്ര ലോകവും.

കുട്ടിക്കാലം മുതല്‍ വേണു സാറിിന്റെ ക്രാഫ്ഫും സിനിമയ്ക്കുള്ള സംഭാവനകളും നോക്കിക്കാണുന്നതാണ് എന്ന് തമിഴ്‍നടൻ സൂര്യ അനുസ്‍മരിക്കുന്നു. ഇതിഹാസതുല്യമായ അദ്ദേഹത്തിന്റെ ജീവിതം വരും തലമറുകള്‍ക്കും പ്രചോദനമാകട്ടെയെന്നും സൂര്യ പറഞ്ഞു. മാതൃകയായിട്ടുള്ള ഒരു നടൻ ഇപ്പോഴില്ല. ഐതിഹാസികമായ അദ്ദേഹത്തിന്റെ ക്രാഫ്‍റ്റും പ്രവര്‍ത്തനശൈലിയും കലയോടുള്ള പതിറ്റാണ്ടുകളുടെ സമര്‍പ്പണത്തിന്റെ പാരമ്യമാണ് എന്ന് കാര്‍ത്തി എഴുതുന്നു.

- Advertisement -

- Advertisement -

ഇതിഹാസമായ ജീവിതം ഇനിയില്ല. കാരുണ്യമുള്ള വ്യക്തിയും മികച്ച അധ്യാപകനുമാണ്, നിങ്ങളെ മിസ് ചെയ്യും എന്നാണ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്‍കുമാര്‍ എഴുതിയിരിക്കുന്നത്. നെടുമുടി വേണു ഇനിയില്ല. അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രവും ഓരോ വ്യക്തിത്വമായി മാറിയെന്ന് ഛായാഗ്രാഹകൻ പി സി ശ്രീറാം അനുസ്‍മരിക്കുന്നത്. അദ്ദേഹത്തിന്റെ സൃഷ്‍ടികൾ തലമുറകളായി ചലച്ചിത്രകാരൻമാര്‍ക്ക് പ്രചോദനമാകുമെന്നും പി ശ്രീറാം പറയുന്നു.

എക്കാലത്തെയും എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായ നെടുമുടിവേണു സാർ നമ്മെ വിട്ടുപോയി. അദ്ദേഹത്തെപ്പോലെ മറ്റൊരാൾ ഒരിക്കലും ഉണ്ടാകില്ലെന്ന് നടൻ സിദ്ധാര്‍ഥ് എഴുതുന്നു.

- Advertisement -

നെടുമുടി വേണു സാറിന്റെ വിയോഗവാർത്ത കേട്ട് അഗാധമായ ദു:ഖം തോന്നുന്നതായി നടി ഖുശ്‍ബു എഴുതുന്നു. അദ്ദേഹം ഒരു മികച്ച നടൻ മാത്രമല്ല, ഒരു വിസ്‍മയകരമായ മനുഷ്യനുമായിരുന്നു. അദ്ദേഹം അഭിനയിച്ച ഒരു സിനിമ സംവിധാനം ചെയ്യാനായത് എന്റെ ഭര്‍ത്താവിന് ബഹുമതിയാണ്. അദ്ദേഹത്തെ മിസ് ചെയ്യുമെന്നും ഖുശ്‍ബു പറയുന്നു. ഇതിഹാസ നടനും മഹാനായ മനുഷ്യനുമായ അദ്ദേഹത്തിനൊപ്പം ഞാൻ പ്രവർത്തിച്ച ദിവസങ്ങൾ ഓർക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സിനിമാ പ്രവർത്തകർ, ദശലക്ഷക്കണക്കിന് ആരാധകർ എന്നിവർക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നുവെന്ന് നടൻ ശരത്‍കുമാര്‍ എഴുതുന്നു. ഇന്ത്യൻ, അന്യൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷക പ്രീതി സ്വന്തമാക്കിയിട്ടുണ്ട് നെടുമുടി വേണു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week