ഡാനിഷ് സിദ്ദീഖിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് താലിബാന്‍, കൊലയിൽ പങ്കില്ലെന്ന് വിശദീകരണം

കാണ്ഡഹാർ:പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ. താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകൻ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനേക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ല. താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News