24.6 C
Kottayam
Saturday, June 6, 2026

യുക്രൈനിൽ പട്ടാള അട്ടിമറിയ്ക്ക് പുടിൻ,യുക്രൈനെ സ്വതന്ത്ര്യമാക്കാൻ സൈന്യം മുന്നിട്ടിറങ്ങണമെന്ന് റഷ്യയുടെ ആഹ്വാനം

Must read

മോസ്കോ: യുക്രൈൻ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കവുമായി റഷ്യ. യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തു. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.

സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ഉക്രെയ്‌ൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രൈനിലെ സായുധ സേനയിലെ സൈനികരോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.  നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ യുക്രൈനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുത് –  പുടിൻ ആഹ്വാനം ചെയ്തു. 

പുടിന് പിന്നാലെ റഷ്യൻ വിദേശകാര്യമന്ത്രിയും സമാനമായ ആഹ്വാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യുക്രൈനെ സ്വതന്ത്ര്യമാക്കാൻ സൈന്യം മുന്നിട്ടിറങ്ങണം എന്നാണ് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം. അതേസമയം അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾക്കുള്ള സ്വിഫ്റ്റ് ശൃംഖലയിൽ നിന്നും റഷ്യയെ പുറത്താക്കണം എന്ന് ആവശ്യത്തെ ഫ്രാൻസ് പിന്തുണച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. 

തന്നെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കാനാണ് പുടിൻ്റെ ശ്രമമെന്ന് നേരത്തെ യുക്രൈൻ പ്രസിഡൻ്റ് സെലൻസ്കി പറഞ്ഞിരുന്നു. തന്നെ വകവരുത്താനായി രണ്ട് സംഘങ്ങളെ റഷ്യ അയച്ചിട്ടുണ്ടെന്നും ഇവരുടെ ആദ്യത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തൻ്റെ കുടുംബവുമാണെന്നും തൻ്റെ സർക്കാരിനെ അട്ടിമറിക്കുകയാണ് റഷ്യയുടെ പദ്ധതിയെന്നും സെലൻസ്കി തുറന്നടിച്ചിരുന്നു. 

- Advertisement -

- Advertisement -

യുക്രൈൻ തലസ്ഥാനമായ കീവിൽ കടുത്ത പോരാട്ടം തുടരുന്നു. യുക്രൈൻ്റെ മറ്റു മേഖലകളിൽ അതിവേഗം മുന്നേറിയ റഷ്യൻ സൈന്യം തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാനുള്ള  നീക്കത്തിലാണ്. ക്രീവ് വിമാനത്താവളം ഇതിനോടകം റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പലയിടത്തും ശക്തമായ രീതിയിൽ പൊരുതാൻ യുക്രൈൻ സൈന്യം ശ്രമിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ഇരുസൈന്യത്തിനും കനത്ത നാശം നേരിടേണ്ടി വന്നു. ഡോണട്സ്ക് മേഖലയിൽ എണ്ണ സംഭരണ കേന്ദ്രത്തിന് തീ സംഘർഷത്തിനിടെ തീപിടിച്ചു. 

മരിയുപോളിലും ഇരുവിഭാഗം സൈന്യവും ഏറ്റുമുട്ടി. റൊസ്താവോ മേഖലയിൽ എയർബേസിന് നേരെ റഷ്യ  ആക്രമണം നടത്തി. യുക്രൈൻ സൈന്യത്തിൻ്റെ പ്രതിരോധത്തെ മറികടന്ന് റഷ്യൻ സേന കാർകീവ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇവിടെ രൂക്ഷമായവെടിവെയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർകീവ് മേഖലയിൽ റഷ്യൻ വാഹനങ്ങൾ തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടതായി വാർത്തകളുണ്ട്.  ഇന്നലെ കനത്ത പോരാട്ടം നടന്ന ചെർണോബിൽ നിലവിൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഇവിടെ ആണവവികിരണത്തിൽ വർധനവുണ്ടായതായി യുക്രൈൻ ആണവ എജൻസി റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നാണ് വിവരം. ചെർകാസിയിൽ ഒരു റഷ്യൻവിമാനം യുക്രൈൻ വെടിവെച്ചിട്ടു. അവിടെ പൈലറ്റിനായി തെരച്ചിൽ തുടരുകയാണ്. 

യുക്രൈൻ തലസ്ഥാനമായ കീവിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രീവിലെ ഹോസ്റ്റോമൽ എയർപോർട്ടിന് നേരെ ആക്രമണമുണ്ടായി. റഷ്യൻ സൈന്യം ക്രീവിലേക്ക് പ്രവേശിക്കുന്നത് തടയാൻ തലസ്ഥാന നഗരത്തിലേക്കുള്ള നിരവധി പാലങ്ങളും റോഡുകളും  യുക്രൈൻ സൈന്യം തകർത്തു. 

- Advertisement -

അതേസമയം യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിൽ പുടിന് വ്യക്തിപരമായി കടുത്ത ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ തമ്മിൽ ധാരണയായി. ഏക്കാലത്തേയും കഠിനമായ ഉപരോധ പാക്കേജാണ് പുടിനെ കാത്തിരിക്കുന്നതെന്നണ് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ പ്രതികരിച്ചത്. പുടിനെ കൂടാതെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപരോധം ബാധകമായിരിക്കും. യൂറോപ്യൻ യൂണിയൻ നടപ്പാക്കുന്ന ഉപരോധം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ കണക്കുകൂട്ടൽ. 

“ഉക്രെയ്നിലെ നിരപരാധികളുടെ മരണത്തിന് അവർ ഉത്തരവാദികളാണ്. സമാധാനം ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ പാലിച്ചു പോരുന്ന മര്യാദകൾ ലംഘിച്ചതിനും അവർ ഉത്തരവാദികളാണ്, യൂറോപ്യൻ ജനതയ്ക്ക ഒരിക്കലും ഈ അധിനിവേശം അംഗീകരിക്കാനാവില്ല- ജർമ്മൻ വിദേശകാര്യമന്ത്രിബെയർബോക്ക് പറഞ്ഞു.അതേസമയം തങ്ങളെ ഉപരോധിക്കാൻ ശ്രമിക്കുന്ന ലോകരാജ്യങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് റഷ്യ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week